library
സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ വീണ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയ ബിബിൻ മാത്യുവിന് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് മെമ്പർ എം.എ. എൽദോസ് ഉപഹാരം നൽകി ആദരിക്കുന്നു

മൂവാറ്റുപുഴ: സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ വീണ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയ ബിബിൻ മാത്യുവിനെ വാളകം പബ്ലിക് ലൈബ്രറി ആഭിമുഖ്യത്തിൽ അനുമോദിച്ചു. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് മെമ്പർ പി.പി. മത്തായി ഉദ്ഘാടനം ചെയ്തു. വാളകം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. സലിം പുതുവത്സര സന്ദേശം നൽകി. ലൈബ്രറി പ്രസിഡന്റ് കെ.കെ. മാത്തുകുട്ടി അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം എം.എ. എൽദോസ് ഉപഹാര സമർപ്പണം നടത്തി. ലൈബ്രറി സെക്രട്ടറി സജി സി.കർത്ത, ഗ്രാമീണ സഹകരണ സംഘം പ്രസിഡന്റ് പി.കെ. അവറാച്ചൻ, ഇ.എ.രാഘവൻ, സി.യു. ചന്ദ്രൻ, നീതു ഷിജോ, സോമി തോമസ് , കെ.പി. ഹരിദാസ് എന്നിവർ സംസാരിച്ചു.