
വൈപ്പിൻ: വൈപ്പിൻ സർവീസ് പെൻഷണേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കുടുംബ സംഗമം കലാമേളയോടെ നായരമ്പലത്ത് നടത്തി. മുൻ ജില്ലാ ജഡ്ജി കെ. ആർ. ജിനൻ മുഖ്യാതിഥിയായി പങ്കെടുത്ത സമ്മേളനത്തിൽ സംഘം പ്രസിഡന്റ് ഡോ. കെ. എസ്. പുരുഷൻ അധ്യക്ഷനായി. ഐ.ഐ.ടി.യിൽ നിന്ന് മികച്ച റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ആഷിക് പുരുഷോത്തമനെ പുരസ്കാരം നൽകി ആദരിച്ചു. സംഘത്തിന്റെ ലോഗോ പി.എ. വർഗീസിന് നൽകി പ്രകാശനം ചെയ്തു. മുതിർന്ന ഭരണസമിതി അംഗം എം. കെ. ദേവരാജനെ ആദരിച്ചു. വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, സെക്രട്ടറി കെ.എം. ബാബു, അമ്മിണി ദാമോദരൻ എന്നിവർ സംസാരിച്ചു.