കൊച്ചി: പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ശിഷ്യനും ഇന്ത്യൻ ക്ലാസിക്കൽ ഫ്ലൂട്ട് കലാകാരനുമായ ദിഗ്‌വിജയ് സിംഗ് ചൗഹാൻ നയിക്കുന്ന ബാൻസുരി ശില്പശാല ജനുവരി 1 മുതൽ 5 വരെ തൃപ്പൂണിത്തുറ വൈ.എം.എ ക്ലബിൽ നടക്കും. ബാൻസുരിയുടെ പ്രചാരം കേരളത്തിൽ വർദ്ധിപ്പിക്കുന്നതിനുവേണ്ടിയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ഇൻട്രഡക്ടറി, ഇന്റർമീഡിയറ്റ്, അഡ്വാൻസ് തലങ്ങളിലാണ് പരിശീലനം. സ്‌പോട്ട്, ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യമുണ്ട്. ഫോൺ: 9947934996.