skyline-jackport

കൊച്ചി: പുതുവർഷത്തിൽ പ്രമുഖ ബിൽഡറായ സ്‌കൈലൈൻ ബിൽഡേഴ്‌സ് ഉപഭോക്താക്കൾക്കായി നിരവധി സമ്മാനങ്ങളോടെ ജാക്ക്‌പോട്ട് ഒരുക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പമുള്ള ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ചിത്രങ്ങൾ, ക്ലിപ്പുകൾ, ഫോട്ടോകൾ, സെൽഫികൾ എന്നിവ റീൽ ആയി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുക. സ്‌കൈലൈൻ ബിൽഡേഴ്‌സിന്റെ പേജ് ഫോളോ ചെയ്യുന്നതിനോടൊപ്പം നിങ്ങളുടെ പോസ്റ്റിൽ തന്നെ സ്‌കൈലൈൻ ബിൽഡേഴ്‌സിനെ ടാഗ് ചെയ്യുകയും #skylinefestivejackpot എന്ന ഹാഷ്ടാഗ് ചേർക്കുകയും ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും രസകരവും മനോഹരവുമായ പോസ്റ്റുകൾക്ക് ഒന്നാം സമ്മാനമായി സ്വർണ്ണനാണയവും രണ്ടാം സമ്മാനമായി ടാബ്‌ലെറ്റും മൂന്നാം സമ്മാനമായി ഇയർബഡ്‌സും ലഭിക്കും. ജനുവരി അഞ്ച് വരെ പോസ്റ്റുകൾ ഷെയർ ചെയ്യാം. ജനുവരി 15 ന് വിജയികളെ പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്ക് സ്‌കൈലൈൻ ബിൽഡേഴ്‌സിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ സന്ദർശിക്കുക.