
വൈപ്പിൻ: മുനമ്പം ഭൂപ്രശ്നത്തിൽ മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈപ്പിൻ ബേസിക്ക്രിസ്റ്റ്യൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 5 ന് വൈകിട്ട് 4 മണിക്ക് വൈപ്പിൻ മുതൽ മുനമ്പം വരെ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. വൈപ്പിൻ മുനമ്പം സംസ്ഥാന പാതയിൽ വൈകിട്ട് 4 മുതൽ 4.15 വരെയാണ് മനുഷ്യ ചങ്ങല. തുടർന്ന് ഇടവകകൾ കേന്ദ്രീകരിച്ച് പത്തിടങ്ങളിൽ സമാപനയോഗങ്ങൾ നടത്തും. വരാപ്പുഴ അതിരൂപത, കോട്ടപ്പുറം രൂപത, എറണാകുളം-അങ്കമാലി അതിരൂപത, കൊച്ചി രൂപത എന്നിവയുടെ കീഴിലുള്ള ദേവാലയങ്ങളിലെ ഇടവകക്കാർ മനുഷ്യ ചങ്ങലയിൽ അണിചേരും. ഫാ. പോൾ തുണ്ടിയിൽ, ഫാ.സെബാസ്റ്റ്യൻ ഒളിപ്പറമ്പിൽ, ജോസഫ് ബെന്നി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.