തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി കളിക്കോട്ട പാലസിൽ നടന്ന അനുമോദന യോഗത്തിൽ കേരള സംഗീത നാടക അക്കാഡമി പുരസ്കാരം ലഭിച്ച കലാമണ്ഡലം കൃഷ്ണകുമാറിനെ ആദരിച്ചു. തുടർന്ന് അവതരിപ്പിച്ച കിർമ്മീരവധം കഥകളിയിൽ കലാമണ്ഡലം കൃഷ്ണകുമാർ (ധർമ്മപുത്രർ), കോട്ടയ്ക്കൽ ഉണ്ണിക്കൃഷ്ണൻ (പാഞ്ചാലി), പള്ളിപ്പുറം സുനിൽ (ധൗമ്യൻ), ഫാക്ട് ബിജു ഭാസ്കർ (ശ്രീകൃഷ്ണൻ) എന്നിവർ വേഷമണിഞ്ഞു.