crime
അമൽ കൃഷ്ണ (30)

മൂവാറ്റുപുഴ: നിരന്തര കുറ്റവാളിയായ മഞ്ഞള്ളൂർ കാപ്പ് മടക്കത്താനം ഭാഗത്ത് ഇടശേരിപറമ്പിൽ വീട്ടിൽ അമൽ കൃഷ്ണ (30)യെ കാപ്പ ചുമത്തി ആറു മാസത്തേയ്ക്ക് നാട് കടത്തി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്. വാഴക്കുളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകൾക്കെതിരായ അതിക്രമം, അതിക്രമിച്ചു കടക്കൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കഴിഞ്ഞ ജൂൺ ജൂലൈ മാസങ്ങളിൽ വാഴക്കുളം പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് അടിപിടി കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.