ആലുവ: ആലുവ ഒ.കെ.എസ്.കെ കരാട്ടെ സ്കൂളിന്റെ 35-ാമത് ബ്ലാക്ക് ബെൽറ്റ് വിതരണം പെരുമ്പാവൂർ സ്റ്റേഷൻ പ്രൊബേഷനറി സബ് ഇൻസ്പെക്ടർമാരായ എസ്. ഗൗതം, വി.എസ്. അരുൺ എന്നിവർ നിർവഹിച്ചു. ദേശീയ വെറ്ററൻ ചാമ്പ്യൻ ജോസ് മാവേലി അദ്ധ്യക്ഷനായി. മികവ് തെളിയിച്ച വനിതകളടക്കമുള്ള 20 പേർക്കാണ് ബ്ലാക്ക് ബൽറ്റ് ലഭിച്ചത്. ഇൻസ്ട്രക്ടർമാരായ എ.എസ്. സുരേന്ദ്രൻ, എ.എസ്. രവിചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.