phopto
എസ്.എൻ.ഡി.പി ഞാറക്കൽ നോർത്ത് ശാഖ വാർഷികത്തിൽ വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി. ജി. വിജയൻ ഭദ്രദീപം തെളിക്കുന്നു

വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം ഞാറക്കൽ നോർത്ത് ശാഖ 47-ാമത് വാർഷിക പൊതുയോഗം ഞാറക്കൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി. ജി. വിജയന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി. യോഗം ഡയറക്ടറും ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി സെക്രട്ടറിയുമായ കെ.പി. ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. വിജയവാഡയിൽ നടന്ന ചെസ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും നേടിയ ആദി കൃഷ്ണയെ ആദരിച്ചു. ശാഖാ യോഗം സെക്രട്ടറി രവീന്ദ്രൻ, പ്രസിഡന്റ് മോഹനൻ, വൈസ് പ്രസിഡന്റ് സുഷമ എന്നിവർ സംസാരിച്ചു.