 
തിരുമാറാടി: തിരുമാറാടിയിൽ 15.5 ലക്ഷം രൂപയുടെ ഓപ്പറേഷൻ വാഹിനി പദ്ധതി രണ്ടാംഘട്ടത്തിന് ഭരണാനുമതിയായി. തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ മദ്ധ്യഭാഗത്തിലൂടെ കടന്നു പോകുന്ന ഉഴവൂർ തോടിന്റെ കീഴിച്ചിറ മുതൽ ആഴം കൂട്ടി നവീകരിക്കുന്നതിനായി ജലസേചന വകുപ്പ് മൈനർ ഇറിഗേഷന്റെ കീഴിലുള്ള ഓപ്പറേഷൻ വാഹിനി പദ്ധതിയിൽപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് എൽ.ഡി.എഫ് തിരുമാറാടി പഞ്ചായത്ത് കമ്മിറ്റി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അധിക തുക അനുവദിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യമോൾ പ്രകാശ്, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ജിനു അഗസ്റ്റിൻ, സി.പി.എം ലോക്കൽ സെക്രട്ടറി എം.കെ ശശി, സി.പി.ഐ ലോക്കൽ സെക്രട്ടറി സനൽ ചന്ദ്രൻ എന്നിവർ അറിയിച്ചു.
തിരുമാറാടി വടക്കുംപാടം പാടശേഖരത്തിലെ 100 ഏക്കറോളം വരുന്ന നെൽകൃഷിക്കാർക്കാണ് ഈ പദ്ധതി പ്രയോജനം ചെയ്യുക. മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടുമൂലം ഈ പാടശേഖരത്തിലെ കർഷകർ പ്രതിന്ധിയിലായിരുന്നു. തോട് നവീകരിക്കുന്നതോടെ വെള്ളക്കെട്ടിന് പൂർണ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അഡ്വ. സന്ധ്യാമോൾ പ്രകാശ്
പ്രസിഡന്റ്
തിരുമാറാടി പഞ്ചായത്ത്