പെരുമ്പാവൂർ: മലയാറ്റൂർ രാമകൃഷ്ണന്റെ 27-ാം ചരമവാർഷികത്തോടനുബന്ധിച്ച് തോട്ടുവ അക്ഷരം വായനശാലയിൽ നടന്ന സാംസ്കാരിക സമ്മേളനം ടെൽക്ക് മുൻ ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സാനി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ഷാജൻ ചെറിയാൻ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർമാരായ ബിന്ദു കൃഷ്ണകുമാർ, എം.വി സാജു , കോടനാട് സഹകരണ ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടി, സി.ബി. സാജൻ, വായനശാല സെക്രട്ടറി പി.കെ. പരമേശ്വരൻ, രശ്മി ധന്യൻ എന്നിവർ സംസാരിച്ചു.