
പെരുമ്പാവൂർ: കേരള ബ്രാഹ്മണ സഭ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ വെള്ളായണി കാർഷിക കോളേജിൽ നടന്ന വിപ്രവിസ്മയം 2024 മത്സരങ്ങളിൽ എറണാകുളം ജില്ലാ ടീം ജേതാക്കളായി. ജില്ലാ കൺവീനർ എസ്. കൃഷ്ണൂർത്തി, ജോയിന്റ് കൺവീനർ എസ്. വെങ്കിടേഷ് എന്നിവരുടെ നേതൃത്വത്തിൽ വിജയം വരിച്ച ജേതാക്കൾ സംസ്ഥാന പ്രസിഡന്റ് എച്ച് ഗണേഷിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി. തിരുവനന്തപുരം ജില്ലാ റണ്ണർ അപ്പ് ആയി. ക്യാരംസ്, ചെസ്സ്, ക്രിക്കറ്റ്, ഷട്ടിൽ ബാഡ്മിന്റൺ, പല്ലാങ്കുഴി, തുടങ്ങിയ മത്സരങ്ങൾ സബ്ബ് ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗങ്ങളിലായി നടന്നു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ടി.എസ്. മണി, സെക്രട്ടറി ആർ.സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത്.