park
ഐരാപുരം റബർപാർക്കിലെ വ്യവസായ സ്ഥാപനത്തിൽ പി.വി. ശ്രീനിജൻ എം.എൽ.എ സന്ദർശനം നടത്തുന്നു

കോലഞ്ചേരി: ഐരാപുരം റബർപാർക്കിലെ വ്യവസായ സ്ഥാപനങ്ങളിൽ നിന്നെത്തുന്ന മലിനജലം വ്യാപിച്ച് മലിനമായ പെരിയാർവാലി കനാലും സമീപ പ്രദേശങ്ങളിലെ കിണറുകളും പി.വി. ശ്രീനിജിൻ എം.എൽ.എ സന്ദർശിച്ചു. മലനീകരണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സന്ദർശനം. റബർ പാർക്കിൽ പ്രവർത്തിക്കുന്ന കമ്പനികൾ സന്ദർശിച്ച ശേഷം എം.ഡിയുമായി ചർച്ച നടത്തി. സമീപവാസികൾ കുടിവെള്ളത്തിനായി കിണറുകളെയാണ് ആശ്രയിക്കുന്നത്. ഇത് മലിനമാകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. നിരവധി പേർ കൃഷിക്കും ജലസേചനത്തിനുമായി ഉപയോഗിക്കുന്ന പെരിയാർവാലി കനാൽ മലിനമാകുന്നത് കൃഷിനാശത്തിനും പരിസ്ഥിതിക പ്രശ്‌നങ്ങൾക്കും ഇടയാക്കും. ഇത്തരം സാഹചര്യത്തിൽ മലിനീകരണ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എം.ഡിക്ക് നിർദേശം നൽകി.