bhamdaram
എസ്.എൻ.ഡി.പി യോഗം കക്കൂർ ശാഖയിലെ ഗുരുമന്ദിരത്തിലെ ഭണ്ഡാരത്തിന്റെ താഴ് തകർത്ത നിലയിൽ

തിരുമാറാടി : എസ്.എൻ.ഡി.പി യോഗം കക്കൂർ ശാഖയിൽ മോഷണം നടന്നതായി പരാതി. ശാഖയിലെ ഗുരുമന്ദിരത്തിലെ ഭണ്ഡാരത്തിന്റെ താഴ് തകർത്ത് അതിനകത്തുണ്ടായിരുന്ന പണമാണ് കഴിഞ്ഞ രാത്രിയിൽ മോഷണം പോയത്. ശാഖ ഭാരവാഹികൾ പരാതി നൽകിയതിനെ തുടർന്ന് കൂത്താട്ടുകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.