
കേരളത്തിലെ ഏറ്റവും വലിയ 25 സൂപ്പർ ലക്ഷ്വറി വാട്ടർഫ്രന്റ് സ്‌കൈ മാൻഷനുകൾ
കൊച്ചി: കല്യാൺ ഡെവലപ്പേഴ്‌സിന്റെ ഇരുപത്തഞ്ചാമത് നിർമാണ പദ്ധതി തേവരയിൽ ആരംഭിക്കുന്നു. വേമ്പനാട്ട് കായൽക്കരയിൽ 'എ ഡിഫറന്റ് സ്റ്റോറി' എന്നപേരിലുള്ള സൂപ്പർ ലക്ഷ്വറി സ്‌കൈ മാൻഷനുകളിൽ 25 വില്ലകളാണുള്ളത്. തേവര ഫെറിറോഡിൽ സൂപ്പർ ലക്ഷ്വറി സൗകര്യങ്ങളോടെ പതിനായിരം മുതൽ 11,000 വരെ ചതുരശ്രയടി വലുപ്പമുള്ള കായലോര വസതികളിൽ രണ്ടായിരം ചതുരശ്രയടി വിസ്‌തൃതിയിൽ ലാൻഡ്‌സ്‌കേപ്പ് ചെയ്ത ഡെക്ക് ടെറസ് സൗകര്യമുണ്ട്.
ആധുനിക സെക്യൂരിറ്റി മാനേജ്‌മെന്റ് സംവിധാനം, ഇ.വി ചാർജിംഗ് സൗകര്യം, സുസ്ഥിരതയ്ക്കു നൽകുന്ന പ്രാധാന്യം എന്നിവ ഈ പദ്ധതിയുടെ മികവുകളാണ്.
കേരളത്തിൽ അതിസമ്പന്നരുടെ വസതികൾക്ക് ആവശ്യമേറുകയാണെന്ന് കല്യാൺ ഡെവലപ്പേഴ്‌സ് മാനേജിംഗ് പാർട്ണർ ആർ. കാർത്തിക് പറഞ്ഞു. പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കിയിരിക്കുന്നത് ദുബായ് മാളിന്റെ സൃഷ്ടാക്കളായ സിംഗപ്പൂരിലെ ഡി.പി ആർക്കിടെക്ട്‌സാണ്.