m-p-ahammed

കോഴിക്കോട്: വ്യാപാരാവശ്യത്തിന് സ്വർണം കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ നിർബന്ധമാക്കാനുള്ള ജി.എസ്.ടി വകുപ്പിന്റെ തീരുമാനത്തെ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് സ്വാഗതം ചെയ്തു. പത്തുലക്ഷം രൂപ വരെയുള്ള സ്വർണം ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അനധികൃത കച്ചവടവും നികുതി വെട്ടിപ്പും തടയുന്നതിന് ഇ-വേ ബിൽ നിർബന്ധമാക്കണമെന്ന സ്വർണ വ്യാപാരികളുടെ നിർദേശത്തിൽ അനുകൂല തീരുമാനമെടുത്ത സംസ്ഥാന സർക്കാരിനെ അഹമ്മദ് അഭിനന്ദിച്ചു. നിയമവിധേയമായി കച്ചവടം നടത്തുന്നവരെ ഇ-വേ ബിൽ ഒരിക്കലും ബാധിക്കില്ല. സ്വർണം കൊണ്ടുപോകുന്നത് വ്യാപാരത്തിനോ ഉപഭോക്താവിന്റെ ആവശ്യത്തിനോ ആണെന്ന് തെളിയിക്കുന്ന രേഖകൾ ഉണ്ടായാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.