കാലടി: സി.പി.എം ആലുവ ഏരിയാ സമ്മേളന സമാപന സമ്മേളനം ശ്രീ മൂലനഗരം ജോസഫൈൻ നഗറിൽ എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് സി.പി.എം തിരിച്ചുവരവിന്റെ പാതയിലാണെന്നും സമര പേരാട്ടങ്ങളിൽ സി.പി.എം ബഹുജനങ്ങളെ അണി നിരത്തുമെന്ന് അദ്ദേഹം പറഞ്ഞു. എടത്തല ,കീഴ്മാട് ,ആലുവ, ചൂർണിക്കര, നെടുമ്പാശേരി ഈസ്റ്റ്, വെസ്റ്റ് ചെങ്ങമനാട്, ശ്രീമൂലനഗരം എന്നീ ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകർ അണിനിരന്ന പ്രകടനത്തോടെയാണ് സമാപന സമ്മേളനത്തിന് തുടക്കമായത്. റെഡ് വൊളണ്ടിയർ നയിച്ച പ്രകടനം വൈകിട്ട് 6 മണിയോടെ സമ്മേളന നഗരിയിൽ എത്തിച്ചേർന്നു. ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ അദ്ധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ അഡ്വ. വി. സലിം, എം.പി. അബു, ടി.കെ. മോഹൻ, എൻ.സി. ഉഷാകുമാരി, എം. കെ. രാജൻ, ടി.വി. പ്രദീഷ് എന്നിവർ സംസാരിച്ചു..