auto
കെട്ടിട ഉടമ നിരന്തരം ആക്ഷേപിക്കുന്നതിനെതിരെ പാലച്ചുവട് ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളികൾ പ്രതിഷേധിക്കുന്നു

കാക്കനാട്: പാലച്ചുവട് സ്റ്റാൻഡിലെ ഓട്ടോതൊഴിലാളികളെ നിരന്തരം പരസ്യമായി അധിക്ഷേപിക്കുന്ന കച്ചവടസ്ഥാപന ഉടമയ്ക്കെതിരെ ഓട്ടോ ഡ്രൈവർമാർ ഓട്ടം നിറുത്തിവച്ച് പ്രതിഷേധിച്ചു.30 ഓളം ഓട്ടോറിക്ഷ തൊഴിലാളികൾ പങ്കെടുത്തു.

പ്രതിഷേധ യോഗത്തിൽ എം.പി. കുഞ്ഞുമുഹമ്മദ്, കെ.കെ. ഗോപകുമാർ, അജീഷ്, പവിത്രൻ എന്നിവർ സംസാരിച്ചു.