maths

നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനിയറിംഗ് കോളേജിലെ ഐ.ഇ.ഡി.സി, മാത്തമാറ്റിക്‌സ് ക്ലബുകളുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്റർ സ്‌കൂൾ മാത്തമാറ്റിക്‌സ് ക്വിസ് മത്സരത്തിൽ ജ്യോതി നിവാസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികളായ എസ്. ജിഷ്ണു, ആർ. അരവിന്ദ്, അനന്യ റോസ് ജോസഫ്, ആർദ്ര സുരേഷ്‌കുമാർ എന്നിവർ ഒന്നാം സ്ഥാനവും ആലങ്ങാട് ജമാഅത്ത്പബ്ലിക് സ്‌കൂളിലെ ഫാത്തിമത്ത് ഇ.എൻ. നാദിയ, നിഹാല ബിൽക്കീസ് ഷാ, ജെന്നാ നാസ്ലിൻ എന്നിവർ രണ്ടാം സ്ഥാനവും പറവൂർ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പി.ആർ. അശ്വിൻ രാജ്, ആഷിഫ് അനൂപ്, ആന്റണി ബെന്നി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.