y
കവികളുടെ കൂട്ടായ്മ 'പോയറ്റ് ട്രീ' കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്എ.കെ.ദാസ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല നാടകകൂട്ടായ്മ സംഘടിപ്പിക്കുന്ന ബഹുസ്വര നാടകോത്സവത്തിൽ കവികളുടെ കൂട്ടായ്മ പോയറ്റ് ട്രീ സംഘടിപ്പിച്ചു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗ്രന്ഥശാല പ്രസിഡന്റ് ഡോ.വി.എം. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. കവി അരുൺഘോഷ് മുഖ്യപ്രഭാഷണം നടത്തി. കവികൾ തങ്ങളുടെ കവിതകൾ അവതരിപ്പിച്ചു.

ഗ്രാമഫോൺ പരിപാടി ചെമ്പിൽ ജോൺ സ്മാരക ട്രസ്റ്റ് സെക്രട്ടറി പി.എ. രാജപ്പൻ ഉദ്ഘാടനം ചെയ്തു. കെ.എൻ. രഘുലാൽ അദ്ധ്യക്ഷനായി. നാടകഗാനങ്ങൾ അരങ്ങേറി. ഫസ്റ്റ്ബെൽ ചടങ്ങ് സാജു നവോദയ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗ്രന്ഥശാല നാടകകൂട്ടായ്മ അവതരിപ്പിച്ച നവോത്ഥാനത്തിന്റെ നാൾവഴികൾ നാടകം അരങ്ങേറി.