ആലുവ: എടത്തല കുഞ്ചാട്ടുകാവ് ശ്രീഭഗവതി ക്ഷേത്ര പത്താമുദയമഹോത്സവം കമ്മിറ്റി യോഗം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ദേവാനന്ദന്റെ അദ്ധ്യക്ഷതയിൽ നടന്നു. വി.കെ രവീന്ദ്രൻ, കെ.ബി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായി വി.വി. വിനോദ് (പ്രസിഡന്റ്), സെക്രട്ടറിയായി കെ.ബി. രാമകൃഷണൻ, ജെ. വേണുഗോപാൽ, എം.കെ. ഷാജി, എം.ബി. ബാബു (വൈസ് പ്രസിഡന്റുമാർ), ദീപക് ദാസ്, കെ. കമൽ, വി.പി. സുനിൽകുമാർ (ജോയിന്റ് സെക്രട്ടറിമാർ), എ.ജി. അനിൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.