dcc
ഉമ തോമസ് എം.എൽ.എയ്ക്ക് അപകടം സംഭവിച്ച കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ വേദിയും പരിസരവും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം സന്ദർശിക്കുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, മുൻ മേയർ ടോണി ചമ്മിണി തുടങ്ങിയവർ സമീപം

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എം.എൽ.എയ്ക്ക് സംഭവിച്ച അപകടം അധികൃതരുടെ അനാസ്ഥമൂലമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പതിനായിരത്തിലേറെ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ സംഘാടകർ പാലി​ച്ചി​രുന്നില്ല. വിഷയത്തിൽ അന്വേഷണം നടന്നില്ലെങ്കിൽ കോൺഗ്രസ് നിയമപരമായി പ്രതികരിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, മുൻ മേയർ ടോണി ചമ്മിണി, മറ്റു കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ സ്റ്റേഡിയത്തി​ലെ അപകടസ്ഥലം സന്ദർശിച്ചു.