പെരുമ്പാവൂർ: റൂറൽ ജില്ലയിൽ മൂന്ന് നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി ജയിലിലടച്ചു. വേങ്ങൂർ വെസ്റ്റ് നെടുങ്ങപ്ര കല്ലിടുമ്പിൽ വീട്ടിൽ അമൽ (29), വേങ്ങൂർ വെസ്റ്റ് കണ്ണഞ്ചേരി മുകൾ ഭാഗത്ത് കുറുപ്പംചാലിൽ വീട്ടിൽ ജോജി (27), കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (29) എന്നിവരെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.