
മൂവാറ്റുപുഴ: മുസ്ലിം ലീഗ് വെസ്റ്റ് മുളവൂർ ശാഖാ സമ്മേളനവും മുതിർന്ന നേതാക്കളെ ആദരിക്കലും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ.എം.അബ്ദുൽ മജീദ് ഉദ്ലാടനം ചെയ്തു. പ്രസിഡന്റ് സിമ്പിൾ സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന നേതാക്കളെ സംസ്ഥാന പ്രവർത്തക സമിതി അംഗം പി.എം. അമീർ അലി ആദരിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ശീറ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് പി.എ. ബഷീർ, ജനറൽ സെക്രട്ടറി ഒ.എം.സുബൈർ, ട്രഷറർ അബ്ദുൽ കരീം, പഞ്ചായത്ത് മെമ്പർ എം.എസ്. അലി, മക്കാർ മാണിക്യം, കെ.എം.ഷക്കീർ , കെ.എം.അബ്ദുൽ കരീം, സുലൈഖ മക്കാർ, തുടങ്ങിയവർ സംസാരിച്ചു.