dr-anilkumar

ആലുവ: കേരള ആയുർവേദ ലിമിറ്റഡിന് കീഴിലുള്ള അമൃതം ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നവരും വിവിധ ബ്രാഞ്ചുകളിൽ ജോലി ചെയ്യുന്നവരുമായ അംഗങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച 'അമൃതസംഗമം 2024' ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം പ്രസിഡന്റ് ലിസി ബാബു അദ്ധ്യക്ഷനായി. ആലുവ സാരഥി ആശുപത്രി മേധാവി ഡോ. ലതിക സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. കൺവീനർ കബിത അനിൽകുമാർ, കോ ഓഡിനേറ്റർ കുര്യാക്കോസ്, കെ.വി. ബാബു, എം.എസ്. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.