
മൂവാറ്റുപുഴ: പുരോഗമന കലാ സാഹിത്യ സംഘം മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.ടി അനുസ്മരണം നടത്തി. മൂവാറ്റുപുഴ എസ്തോസ് ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ ബോബി പി.കുര്യാക്കോസ് അനുസ്മരണ പ്രഭാഷണം നടത്തി. മേഖലാപ്രസിഡന്റ് സി.എൻ.കുഞ്ഞുമോൾ അദ്ധ്യക്ഷത വഹിച്ചു. പു.ക.സ സംസ്ഥാന കമ്മറ്റി അംഗം ജയകുമാർ ചെങ്ങമനാട്, ജില്ലാ കമ്മറ്റി അംഗങ്ങളായ കുമാർ കെ .മടവൂർ, ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി .രാമചന്ദ്രൻ, ലൈബ്രറി കൗൺസിൽ പാലക്കുഴ പഞ്ചായത്ത് നേതൃസമിതി കൺവീനർ എ.കെ. വിജയകുമാർ, ടി.കെ. സ്മാരക ഗ്രന്ഥശാല സെക്രട്ടറി എൻ.വി. പീറ്റർ എന്നിവർ സംസാരിച്ചു.