കൊച്ചി: ഹൈക്കോടതി 2024 ൽ തീർപ്പാക്കിയത് 1,10,666 കേസുകൾ. റെക്കാഡ് നേട്ടമാണിതെന്നാണ് വിലയിരുത്തുന്നത്. ജനുവരി ഒന്നു മുതൽ ഡിസംബർ 27 വരെയുള്ള കണക്കാണിത്.
വ്യക്തിഗത കണക്കുകളിൽ 11,140 കേസുകൾ തീർപ്പാക്കിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ആണ് മുന്നിൽ. 8320 കേസുകൾ തീർപ്പാക്കി ജസ്റ്റിസ് സി.എസ്. ഡയസ് തൊട്ടുപിന്നിലുണ്ട്.
ജസ്റ്റിസ് എൻ. നഗരേഷ് 6,756 കേസുകളും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് 6,642 കേസുകളും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 6,196 കേസുകളും തീർപ്പാക്കി.
മറ്റ് ജഡ്ജിമാർ തീർപ്പാക്കിയ കേസുകളുടെ എണ്ണം:
ജസ്റ്റിസ് ഡി.കെ.സിങ്-5140
ജസ്റ്റിസ് മുഹമ്മദ് നിയാസ്-4872
ജസ്റ്റിസ് പി.ഗോപിനാഥ്-4172
ജസ്റ്റിസ് വി.ജി. അരുൺ-3739
ജസ്റ്റിസ് ബദറുദ്ദീൻ-3435
ജസ്റ്റിസ് മുരളി പുരുഷോത്തമൻ-3059