കൊച്ചി: തോപ്പുംപടിയിലെ അനാശാസ്യ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ ഏഴ് പ്രതികൾ പിടിയിലായി. അസാം സ്വദേശികളായ കമാൽ ലലൂങ്ങും (25) ഭാര്യ പല്ലഭി ടൗവും (27) തോപ്പുംപടി ജംഗ്ഷന് സമീപമുള്ള വീട്ടിൽ നടത്തിയ അനാശ്യാസ കേന്ദ്രത്തിലായിരുന്നു റെയ്ഡ്. പള്ളുരുത്തി സ്വദേശിയിൽ നിന്നാണ് ദമ്പതികൾ വീട് വാടകയ്ക്കെടുത്തത്.
ഇൻസ്പെക്ടർ കെ.എ. ഷിബിൻ, സബ് ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് പ്രതികൾ പിടിയിലായത്. സ്ഥലത്തുനിന്നും 192ഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.