പറവൂർ: പുത്തൻവേലിക്കര ചെറുകടപ്പുറം പട്ടംകവലയുടെ സമീപത്തെ പനയ്ക്കൽ അൽഫോൻസയുടെ വീട്ടിൽ ഇന്നലെ പുലർച്ചെ മോഷണം നടന്നു. അൽഫോൻസ മകന്റെ വീട്ടിലായിരുന്നു. ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ട് മോഷ്‌ടാക്കൾ വീടിന്റെ പിന്നിലെ വാതിൽ തകർത്ത് അകത്തുകയറി മുറികളിലെ അലമാരകൾ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ടു. അരപ്പവന്റെ വള നഷ്‌ടപ്പെട്ടിട്ടുണ്ട്. വീട്ടിലെ സി.സി ടിവിയിൽനിന്ന് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചു. പൊലീസും വിരലടയാള വിദഗ്‌ദ്ധരുമെത്തി പരിശോധന നടത്തി.