
കൊച്ചി: ഹൈദരാബാദിൽനിന്ന് ക്വട്ടേഷനെടുത്ത് നഗരത്തിൽ പട്ടാപ്പകൽ 50ലക്ഷം രൂപ കവർന്ന സംഘത്തിലെ അഞ്ച് പ്രതികളെ പൊലീസ് പിടികൂടി. കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശികളായ അനു (31), വൈശാഖ് (30), വിനോദ് (31), അക്ഷയ്, കാട്ടൂർ സ്വദേശി അനന്തു എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 19ന് തൈക്കൂടത്ത് ധനകാര്യ സ്ഥാപനത്തിന്റെ മുന്നിൽവച്ചാണ് കാറിൽനിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തത്. മൂന്നുപേർ കൊലപാതകക്കേസിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
എറണാകുളം എ.സി.പിയുടെ സ്ക്വാഡും മരട് ഇൻസ്പെക്ടർ ആർ. രാജേഷ്, സബ് ഇൻസ്പെക്ടർ ജയപ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചേർന്ന് കൊടൈക്കനാലിൽ വച്ചാണ് കവർച്ചാ സംഘത്തെ പിടികൂടിയത്. കേസിൽ കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.