മുളന്തുരുത്തി: കാഞ്ഞിരിക്കാപ്പിള്ളി റെസിഡന്റ്സ് അസോസിയേഷൻ ഏഴാമത് വാർഷികാഘോഷം കാഞ്ഞിരിക്കാപ്പിളി മിത്രം ഓഡിറ്റോറിയത്തിൽ ഫാ. അനിൽ മൂക്കനോട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. ജോസഫ് അദ്ധ്യക്ഷനായി​.

മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, ജില്ലാ പഞ്ചായത്ത്‌ അംഗം എൽദോ ടോം പോൾ, ജോയ് ചിറ്റേത്ത്, ഒ.എ. മണി, സാംസൺ സാമുവൽ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണവും കുട്ടികളുടെ കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു.