തൃപ്പൂണിത്തുറ: സമഗ്രശിക്ഷാകേരളം ജില്ലാ പ്രോജക്റ്റിന്റെ നേതൃത്വത്തിൽ സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി തൃപ്പൂണിത്തുറ ബി.ആർ.സിയിൽ നടന്ന 'പര്യാപ്ത 2024' ജില്ലാതല സെമിനാർ കൗൺസിലർ രാധികവർമ്മ ഉദ്ഘാടനം ചെയ്തു. ഡോ. ജോസ്‌മോൻ പി. ജോർജ് അദ്ധ്യക്ഷനായി. 45 അദ്ധ്യാപകർ പ്രബന്ധം അവതരിപ്പിച്ചു. തൃപ്പൂണിത്തുറ ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ കെ.എൻ. ഷിനി, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ദീപാദേവി എന്നിവർ സംസാരിച്ചു.