 
കൊച്ചി: ഭാരതീയ വിദ്യാഭവൻ സ്ഥാപകൻ കുലപതി ഡോ. കെ.എം. മുൻഷി സ്മാരക പ്രഭാഷണം ബംഗളൂരു എൻ.ഐ.ടി.ടി.ഇ എഡ്യൂക്കേഷൻ ട്രസ്റ്റ് അക്കാഡമിക്‌സ് ഡയറക്ടർ ഡോ. സന്ദീപ് ശാസ്ത്രി നിർവഹിച്ചു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷനായി. കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി, സെക്രട്ടറി കെ. ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു. അമ്പാട്ട് വിജയകുമാർ, ഗോപിനാഥൻ, ശങ്കരനാരായണൻ, മോഹനൻ, മീന വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.