skssf

മൂവാറ്റുപുഴ: 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ' എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്.കെ.എസ്.എസ്.എഫ് )എറണാകുളം ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനത്തിൽ മൂവാറ്റുപുഴ പുളിഞ്ചുവട് ജംഗ്ഷന് സമീപം സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മനുഷ്യജാലിക സ്വാഗതസംഘം ചെയർമാൻ കെ.കെ സുബൈർ അദ്ധ്യക്ഷത വഹിച്ചു. എം.എം അബൂബക്കർ ഫൈസി കങ്ങരപ്പടി, അബ്ദുൽബാരി ഫൈസി, ഷാഫി ഫൈസി, മുഹമ്മദ് ഷാഫി, എം.എം അലിയാർ, അലി പായിപ്ര, ലിനാസ് വലിയപറമ്പിൽ, മുഹമ്മദ് റാഫി ഹുദവി, അജാസ് എടത്തല, മുഹമ്മദ് അനസ് ഐ.എ, മുഹമ്മദ് റാഫി തുടങ്ങിയവർ സംസാരിച്ചു.