വൈപ്പിൻ: എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്‌കൂളിൽ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളുടെ അവധിക്കാല പരിശീലനക്യാമ്പ് സമാപന സമ്മേളനം എസ്.പി.സി മുൻജില്ലാ അസി. നോഡൽ ഓഫീസർ പി.എസ് ഷാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുൾ റസാക്ക് അദ്ധ്യക്ഷത വഹിച്ചു. എം.ബി. അയൂബ്, ഇ.എം. പുരുഷോത്തമൻ, എം.സി. അമ്മിണി, പി.കെ. സഫുവാൻ, കെ.ജി. ഹരികുമാർ, ആർ. നിഷാര, അഭിജ്ഞ റൂഹി ബ്രൂക്ക്, അനഘ സന്ദീപ് എന്നിവർ സംസാരിച്ചു. പഠന മികവുകൾ പുലർത്തിയ കേഡറ്റുകളെ അനുമോദിച്ചു.