kochi

കൊച്ചി: കൊച്ചിയിലെ കനാലുകളിലൂടെ ഒരു ഉല്ലാസയാത്ര ! ഇതോക്കെ നടക്കുവോ എന്നാണോ ആലോചിച്ചത് ? എന്നാൽ ഈ വർഷം സർക്കാർ പ്രത്യേക പരിഗണന നൽകുന്ന പദ്ധതിൽ ഒന്നിതാണ്. വർഷങ്ങളായുള്ള ജില്ലയുടെ ആവശ്യം നിറവേറ്റുകയാണ് ലക്ഷ്യം. കൊച്ചി നഗരത്തിലെ അഞ്ച് കനാലുകളാണ് പദ്ധതിയിലുണ്ട്. ഈവർഷം നഗരസഭയുടെ മുൻഗണയും കനാൽ നവീകരണത്തിന് തന്നെ.

2018ൽ തുടക്കമിട്ടതെങ്കിലും പലകാരണങ്ങളാൽ പദ്ധതി നീണ്ടു പോയി. ഇടപ്പളി കനാൽ, മാർക്കറ്റ് കനാൽ, തേവര കനാൽ, തേവര പേരണ്ടൂർ കനാൽ, ചിലവന്നൂർ കനാൽ എന്നിവയാണ് ശുചീകരിക്കുക. കനാലുകളുടെ സമീപപ്രദേശങ്ങളുടെ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി.

അടിസ്ഥാന സൗകര്യ വികസനവും മാലിന്യ നിർമാർജന സംവിധാനവും ആദ്യ ഘട്ടത്തിൽ നടപ്പിലാക്കും. രണ്ടാം ഘട്ടത്തിൽ മറ്റു തടസങ്ങളെല്ലാം നീക്കി കനാലുകൾ പൂർണമായും ഗതാഗത യോഗ്യമാക്കും. മാർക്കറ്റ് കനാലിന്റെ നവീകരണത്തിന് ടെൻഡറായെങ്കിലും ക്വോട്ട് ചെയ്തത് ഉയർന്ന തുകയായിരുന്നു. വൈകാതെ വീണ്ടും ടെൻഡർ വിളിക്കും. ചിലവന്നൂർ കനാലും ടെൻഡർ നടപടികളിലാണ്. ഇടപ്പള്ളി കനാലിന്റെ സർവേ പൂർത്തിയായി. തേവര- പേരണ്ടൂർ കനാലാണ് നടപടികൾ തുടങ്ങുന്നേയുള്ളൂ.

 കനാലുകൾ

1. ഇടപ്പള്ളി കനാൽ
(11.5 കിലോമീറ്റർ)
2. ചിലവന്നൂർ കനാൽ
(11.02 കിലോമീറ്റർ)
3. തേവര പേരണ്ടൂർ കനാൽ (9.84 കിലോമീറ്റർ)
4. തേവര കനാൽ
(1.41 കിലോമീറ്റർ)
5. മാർക്കറ്റ് കനാൽ
(0.66 കിലോമീറ്റർ)

തോടുകളും ക്ലീനാകും
കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലെയും തോടുകളും ക്ലീനാകും. തോടുകളിലെ മാലിന്യവും എക്കലും നീക്കുന്നതിന് 78.56 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഈ വർഷം തന്നെ ശുചീകരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

കനാൽ നവീകരണത്തിന് പ്രത്യേക പരിഗണനയാണ് നൽകുന്നത്. ഈവർഷം ഒരു കനാലെങ്കിലും പൂർത്തിയാക്കും. വൈകാതെ മറ്റുള്ളവയും
അഡ്വ. എം.അനിൽകുമാർ
മേയർ, കൊച്ചി

 നീക്കിവച്ച തുക
ഇടപ്പള്ളിത്തോട് - 47,22,294
ചിലവന്നൂർ കനാൽ - 33,12,912
വിവേകാനന്ദ തോട് - 95,57,165
കരീത്തോട് -1 - 1,19,998
കരീത്തോട് 2-77,53,1175
(നാല് വർഷമായി അനുവദിച്ച തുക)