തൃപ്പൂണിത്തുറ: സ്ഥലസൗകര്യങ്ങൾ കുറഞ്ഞ ഉദയംപേരൂർ പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കും. ഇതിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 27.11ലക്ഷംരൂപ അനുവദിച്ച് ഉത്തരവായതായി കെ. ബാബു എം.എൽ.എ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ഉടൻ ആരംഭിക്കും.