പള്ളുരുത്തി: വോയ്സ് ഒഫ് വെസ്റ്റ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സ്നേഹസ്പർശം 2025 പള്ളുരുത്തി കൊത്തലങ്കോ അഗതിമന്ദിരത്തിൽ ഇന്ന് നടക്കും. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും. എം.എസ്. ഷമീർ അദ്ധ്യക്ഷനാകും. കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി.എ. ജോസഫ് മുഖ്യാതിഥിയാകും. കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. സഗീർ, കൊത്തലങ്കോ സുപ്പീരിയർ ബ്രദർ ബിനോയ് പീറ്റർ എന്നിവർ സംസാരിക്കും. തുടർന്ന് വോക്ക് കുടുംബാംഗങ്ങളുടെയും അന്തേവാസികളുടെയും കലാപരിപാടികൾ. രക്ഷാധികാരി കെ.കെ. ഇക്ബാൽ, സെക്രട്ടറി യു.പി. ഹുസൈൻ കോയ, ആബുജാൻ, കെ.എസ്. മുഹമ്മദ് അലി, സി.എ. ജുനൈദ് എന്നിവരുടെ നേതൃത്വം നൽകും.