പറവൂർ: ഉത്തരാഖണ്ഡിൽ നടക്കുന്ന നാഷണൽ ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള വനിതാ കബഡി ടീമിന്റെ പരിശീലന ക്യാമ്പ് മാല്യങ്കര എസ്.എൻ.എം കോളേജിൽ തുടങ്ങി. പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത ഉദ്ഘാടനം ചെയ്തു. കായിക വകുപ്പ് മേധാവി ലെഫ്റ്റ്നന്റ് ജെ. അഖിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ബീച്ച് കബഡിതാരമായ ഒമർ ഷെരീഫാണ് പരിശീലനം നൽകുന്നത്. ഇരുപത് കായികതാരങ്ങളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. നാലിന് സമാപിക്കും.