
കൊച്ചി: ചെന്നൈ എസ്.ആർ.എം.യൂണിവേഴ്‌സിറ്റിയിൽ നടന്ന സൗത്ത് സോൺ ഇന്റർ യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലിൽ കൊച്ചി സർവകലാശാല (കുസാറ്റ്) മൂന്നാം റണേഴ്‌സ്അപ്പ് ട്രോഫി കരസ്ഥമാക്കി. ലിറ്റററി വിഭാഗത്തിൽ ചാമ്പ്യൻഷിപ്പും നൃത്തവിഭാഗത്തിൽ രണ്ടാം റണേഴ്‌സ്അപ്പും കുസാറ്റ് സ്വന്തമാക്കി. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സർവകലാശാലകൾ ഫെസ്റ്രിവലിൽ മാറ്റുരച്ചു. കൾച്ചറൽ കോ-ഓർഡിനേറ്റർ പ്രൊഫ. അപർണ ലക്ഷ്മണൻ, ജോയിന്റ് കോ-ഓർഡിനേറ്റർ ഡോ. എ.കെ. ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ 52 പേരടങ്ങുന്ന സംഘമാണ് വിവിധ വേദികളിൽ മാറ്റുരച്ചത്.