പറവൂർ: കടക്കര പുഴയോരം റസിഡന്റ്‌സ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സുഷമ പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. പാട്രാക് താലൂക് പ്രസിഡന്റ് രാജൻ മുഖ്യപ്രഭാഷണം നടത്തി. മിഥുൻ ബാബു, സുമ രാജേഷ്, വി.വി. മധുസൂദനൻ, ജോയ്, അമ്മിണിക്കുട്ടി, ജയകുമാർ ഏഴിക്കര തുടങ്ങിയവർ സംസാരിച്ചു. പറവൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ കെ.ഐ. നസീർ ബോധവത്കരണ ക്ളാസെടുത്തു.