പിറവം: പിറവം രാജാധിരാജ സെന്റ് മേരിസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷൻ വി. ദനഹാ പെരുന്നാൾ ഇന്ന് ആരംഭിക്കും. അഭി. ഡോ മാത്യൂസ് മോർ ഈവായോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും തുടർന്ന് കൊടിയേറ്റും. ഈ മാസം 5 വരെ എല്ലാ ദിവസവും വിശുദ്ധ കുർബാന ഉണ്ടാകും. 5ന് പേപ്പതി ചാപ്പലിൽ നിന്ന് വൈകിട്ട് 5ന് ആരംഭിക്കുന്ന പ്രദക്ഷിണം ടൗൺ ചുറ്റി 9 മണിയോടെ കോൺഗ്രിഗേഷനിലേക്ക് എത്തിച്ചേരും.