പറവൂർ: പറവൂത്തറ ആശാൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ എം.ടി. വാസുദേവൻ നായർ അനുസ്മരണം കാഥികൻ സൂരജ് സത്യൻ ഉദ്ഘാടനം ചെയ്തു. വായനശാല വനിതാവേദി പ്രസിഡന്റ് ഷീല തങ്കൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.ആർ. സത്യൻ മുഖ്യപ്രഭാക്ഷണം നടത്തി. വായനശാല സെക്രട്ടറി കെ.വി. ജിനൻ, ജോയിന്റ് സെക്രട്ടറി ഗീത ഗോപിനാഥ് എന്നിവർ സംസാരിച്ചു.