pc-jecob

നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വ്യാപാരികൾക്കുള്ള ആനുകൂല്യ വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് നിർവഹിച്ചു. കുറുമശ്ശേരി യൂണിറ്റ് പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ജില്ലാ ട്രഷറർ സി.എസ്. അജ്മൽ, ജിമ്മി ചക്ക്യത്ത്, ജയ പീറ്റർ, ടോമി വർഗീസ്, സി.ഡി. ആന്റു, പ്രമോദ് പള്ളത്ത്, പി.പി. ജോയ്, എം.വി. രാധാകൃഷ്ണൻ, സി.എം. സാബു, പി.വി. സാജു, പി.ഡി. രവീന്ദ്രൻ, ടി.പി. ആന്റണി, പി.പി. ജോൺസൺ, കെ.ആർ. ശരത്, ലിഷ പ്രദീപ്കുമാർ, സുബിത സുരേഷ്, പ്രതിഭാ രാജേന്ദ്രൻ, ശാന്ത അപ്പു തുടങ്ങിയവർ സംസാരിച്ചു.