
പറവൂർ: പൊതുവിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, അമൃത് മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ജലം ജീവിതം പദ്ധതി കടമക്കുടി ഗവ. വി.എച്ച്.എസ് ഹയർസെക്കൻഡറി വിഭാഗത്തിന്റെ നേതൃത്വത്തിൽ പറവൂർ നഗരസഭയിൽ നടപ്പാക്കി. ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ സന്ദേശ പദയാത്ര, തെളിനീരോട്ടം ജലം ജീവിതം എന്ന തെരുവുനാടകം എന്നിവ നടന്നു. ജലവിഭവ സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ കടകളിൽ ഡാങ്ങ്ഗ്ലറുകൾ സ്ഥാപിച്ചു. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷനായി. ടി.വി. നിഥിൻ, ഒ.എസ്. ലിഷ, ലക്ഷ്മി രംഗീല, ജിനു ജോർജ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് വളണ്ടിയർമാർ ജലസംരക്ഷണ പ്രതിജ്ഞയെടുത്തു.