പെരുമ്പാവൂർ: വൃക്ക രോഗികൾക്ക് ഒരു കൈത്താങ്ങായി വെങ്ങോല പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വൃക്ക രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ നിർവഹിച്ചു. പ്രതിമാസം പഞ്ചായത്തിലെ മുഴുവൻ രോഗികൾക്കും ഡയാലിസിന് നൽകിവരുന്ന 4000 രൂപയ്ക്ക് പുറമെയാണ് ഈ സൗജന്യ മരുന്ന് വിതരണം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീദാ ഷെരീഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നസീമാ റഹീം, പി.പി. എൽദോസ്, എൻബി.ഹമീദ്, ഷംല നാസർ, ഷിജി , വാസന്തി രാജേഷ്, അബ്ദുൽ ജലാൽ, അഡ്വ. ബേസിൽ കുര്യാക്കോസ്, ആതിരാ പി എച്ച്, രാജിമോൾ രാജൻ, എന്നിവർ സംസാരിച്ചു.