nadakam

പെരുമ്പാവൂർ: ഇരിങ്ങോൾ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ' ജലം ജീവിതം' പദ്ധതി നിർവഹണത്തിന്റെ ഭാഗമായി അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ തെരുവുനാടകം നടത്തി. അങ്കമാലി മുനിസിപ്പൽ കൗൺസിലർ റീത്ത പോൾ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സിജ പ്രഭാകർ, അദ്ധ്യാപകരായ ഡോ. അരുൺ ആർ ശേഖർ,​ അഞ്ജന എന്നിവർ സംസാരിച്ചു.