പെരുമ്പാവൂർ: വന നിയമ ഭേദഗതിക്കെതിരെ കർഷക കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധമാർച്ച് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് പനക്കൽ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജെ. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് പോൾ ചെതലൻ, യു.ഡി.എഫ്. കൺവീനർ ഒ. ദേവസി, കോൺഗ്രസ്‌ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം, കുറുപ്പംപടി ബ്ലോക്ക് പ്രസിഡന്റ് ജോയി പൂണേലി, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, കെ.പി. വർഗീസ്, ജോളി കെ. ജോസ്, ബാബു അറയ്ക്കപ്പടി, ബിജു വേങ്ങൂർ, എൽദോ ചെറിയാൻ, കൗൺസിലർ അനിത പ്രകാശ്, രാജൻ അയ്‌മുറി, ജാഫർ റോഡ്രിക്‌സ്, സഫിർ മുഹമ്മദ് എന്നിവർ സംസാരിച്ചു.