പെരുമ്പാവൂർ: മാറമ്പിള്ളി സർവീസ് സഹകരണ ബാങ്കിന്റെ 41-ാം വാർഷിക പൊതുയോഗത്തിൽ മുതിർന്ന അംഗങ്ങൾക്ക് പ്രതിവർഷം 1000 രൂപ വീതം നൽകുന്ന ടി.എച്ച്. മുസ്തഫ സ്മാരക സഹകരണ പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. ശാരദയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ടി.എച്ച്. അബ്ദുൽജബ്ബാർ, സനിത റഹിം, അഷറഫ് തേനൂർ, കെ.എം. അബ്ദുൽഅസീസ്, അംഗം ഷുക്കൂർ പാലത്തിങ്കൽ, കെ.കെ. ഷാജഹാൻ, എൻ.ബി. രാമചന്ദ്രൻ, അഷറഫ് ടി. മുഹമ്മദ്, കെ.എസ്. ബഷീർ, ഹമീദ് പുത്തുക്കാടൻ, എ.എം. അയൂബ്, പി.എ. അനീഷ്‌കുമാർ, ഇസഹാക്ക് വടക്കൻ, സി.ബി. സലിം, ഷിഹാബ് തുകലിൽ, സിദ്ധിഖ് ഇഞ്ചക്കുടി, ഷഫീക്ക് കൊല്ലംകുടി, ലൈല അബൂബക്കർ, സമിത അൻസാർ, സെക്രട്ടറി ഫാത്തിമ എന്നിവർ സംസാരിച്ചു.