bhandaram

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭ, തിരുമാറാടി, ഇലഞ്ഞി പഞ്ചായത്തുകളിൽ മോഷ്ടാക്കൾ പെരുകുന്നു. കുറുവ സംഘം ഉൾപ്പെടെയുള്ളവരുടെ മോഷണ വാർത്തകൾ ജനങ്ങളിൽ ഭീതി പടർത്തുന്ന സാഹചര്യത്തിലാണ് ഇവിടെ ഏതാനും ദിവസങ്ങളായി മോഷണ പരമ്പര നടക്കുന്നത്.

ഏറ്റവുമൊടുവിൽ തിരുമാറാടി കാക്കൂർ എസ്.എൻ.ഡി.പി ശാഖയിലെ ഗുരുദേവ മന്ദിരത്തിലാണ് മോഷണം നടന്നത്. ദിവസങ്ങൾക്ക് മുമ്പ് ഇലഞ്ഞി, തിരുമാറാടി പഞ്ചായത്തുകളിലെ കടകളിൽ വൈദ്യുതി വിച്ഛേദിച്ചതിന് ശേഷം മോഷണം നടത്തിയിരുന്നു.

ആക്രി പെറുക്കാൻ എന്ന വ്യാജേന എത്തിയ സ്ത്രീകളാണ് കൂത്താട്ടുകുളത്തു രാമപുരം കവലയിലും ഇടയാർ പീടികപ്പടിയിലും മോഷണ ശ്രമം നടത്തിയത്. കൂത്താട്ടുകുളം ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്ന് മോഷണം പോയ ബൈക്കുകളിൽ ഒരെണ്ണം കൂത്താട്ടുകുളം പൊലീസ് പ്രതിയെ ഉൾപ്പെടെ കണ്ടെത്തിയിരുന്നു.

പൊലീസ് നൈറ്റ്‌ പെട്രോളിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ശക്തമാക്കണം. നടന്നിരിക്കുന്ന മോഷണങ്ങൾ എത്രയും വേഗം തെളിയിക്കണം.

അഡ്വ. സന്ധ്യമോൾ പ്രകാശ്,

പ്രസിഡന്റ്‌

തിരുമാറാടി ഗ്രാമ പഞ്ചായത്ത്‌.

ജനങ്ങൾ ജാഗ്രത പാലിക്കണം. രാത്രി കാലങ്ങളിൽ സംശയസ്പദമായി എന്ത് കണ്ടാലും പൊലീസിനെ അറിയിക്കേണ്ടത്.

പ്രീതി അനിൽ.

പ്രസിഡന്റ്‌

ഇലഞ്ഞി ഗ്രാമപഞ്ചായത്ത്.